NewsOnlive.in

999 ന്‌ 4ജി സ്മാര്‍ട്ട്ഫോണുമായി വിപണി കീഴടക്കാനൊരുങ്ങി ജിയോ

ല രീതികളിലും തങ്ങളുടെ ആഭിമുഖ്യം പതിപ്പിച്ച്‌ വിപണി കീഴടക്കി വരുകയാണ് ജിയോ. ഇപ്പോള്‍ ലോകത്തിലെ വിലകുറഞ്ഞ 4 ജി സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലവതരിപ്പിച്ച്‌ ജിയോ പുതുവിപ്ലവത്തിനൊരുങ്ങുകയാണ്.

999 രൂപയും 1499 രൂപയുമാണ് ലോകത്തിലെ വില കുറഞ്ഞ ജിയോ ഫോണുകളുടെ വില. ജിയോ നല്‍കുന്ന 4ജി ഓഫര്‍ 4ജി ഫോണ്‍ ഇല്ലാത്തതുകൊണ്ട് ആസ്വദിക്കാത്തവര്‍ക്കുള്ള സുവര്‍ണ്ണാവസരമാണ് വില കുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണുകള്‍.

ജിയോ ഫോണുകള്‍ക്ക് ബില്‍റ്റ്‌ഇന്‍ ബട്ടണ്‍ ഉളളതിനാല്‍ ജിയോ സേവനങ്ങള്‍നേരിട്ട് ഉപയോഗിക്കാം. T9 കീപാഡാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഒരു ബെയിസ്ക് ഫോണ്‍ ആയതിനാല്‍ ആന്‍ഡ്രോയിഡ് ഇല്ല.

ഇതില്‍ വൈഫൈയും 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ഉണ്ട് കൂടാതെ ഇതില്‍ നിങ്ങള്‍ക്ക്ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയും ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.പ്രൈമറി ക്യാമറ ഒന്നിന് 2എംബിയും മറ്റാന്നിന് 5എംബി ക്യാമറയുമാണ്.വൈഫൈ, 4ജി വോള്‍ട്ട്, 2എംബി ക്യാമറ ഫോണിന് മുന്‍ ക്യാമറ VGA, 5എംബി ക്യാമറഫോണിന് അതില്ല.

രണ്ട് ജിയോ 4ജി ഫോണുകളും ഫ്ളിപ്കാര്‍ട്ടിലും ആമസോണിലും ജിയോ സ്റ്റോറുകളിലും മാത്രമാണ് ലഭ്യമാകുന്നത്.
2എംബി ഫോണിന്റെ വില 999 രൂപയും, 5എംബി ഫോണിന് 1499 രൂപയുമാണ്.