NewsOnlive.in

ഇന്ത്യയിൽ വാട്സ്ആപിന് 20 കോടി ഉപയോക്താക്കൾ

ന്യൂഡൽഹി: ഇന്ത്യയിൽ വാട്സ്ആപിന് പ്രതിമാസം 20കോടി സജീവ ഉപയോക്താക്കളുണ്ടെന്നു വാട്സ്ആപ് സഹസ്ഥാപകൻ ബ്രയിൻ അക്റ്റണ്‍. ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളുമായി സംവദിക്കുന്പോളായിരുന്നു അക്റ്റണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്സ്ആപിന്‍റെ ഇന്ത്യൻ സംഭാവനകളെ കേന്ദ്രികരിച്ചായിരുന്നു ചർച്ചകൾ. വാട്സ്ആപിന്‍റെ പുതിയ ഫീച്ചറും ചർച്ചാവിഷയമായി. വാട്സ്ആപ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഫീച്ചറാണ് പുതിയ പ്രത്യേകത. ഐഫോണുകളിലും ആൻഡ്രോയ്ഡ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലും പുതിയ ഫീച്ചറുകൾ ലഭ്യമാണ്.