NewsOnlive.in

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു

പൂന: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഇന്ത്യ മൂന്നു സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തി. ഭൂവനേശ്വര്‍ കുമാറിന് പകരം ജയന്ത് യാദവ് ടീമില്‍ ഇടംപിടിച്ചു.

മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കുമെന്നതൊഴിച്ചാല്‍ ബംഗ്ലാദേശിനെതിരേയുള്ള ഏകദിന ടെസ്റ്റില്‍ വിജയിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കിയിരിക്കുന്നത്.

പൂനയിലെ എംസിഎ സ്റ്റേഡിയത്തിലേത് വരണ്ട പിച്ചായതിനാല്‍ സ്പിന്നിനൊപ്പം റിവേഴ്സ് സ്വിംഗിനും അനുകൂലമാണ്.

ജഡജേയും ജയന്ത് യാദവും കൂടെയെത്തുന്നതോടെ പിച്ചിലെ ആനുകൂല്യങ്ങള്‍ പരമാവധി മുതലെടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ടീമില്‍ രണ്ടു പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഓസ്ട്രേലിയ കളിക്കാനിറങ്ങുന്നത്.