NewsOnlive.in

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിനായി വില്യംസ് സഹോദരിമാര്‍ ഇന്ന് ഏറ്റുമുട്ടും

ഓസ്ട്രേലിയ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിനായി വില്യംസ് സഹോദരിമാര്‍ ആദ്യമായി മുഖാമുഖം ഇന്ന് ഏറ്റുമുട്ടും. 2003ലെ ഫൈനലിനുശേഷം സെറീനയും വീനസും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. കണക്കുകളില്‍ സെറീനയ്ക്കാണ് മുന്‍തൂക്കം.

1998ലെ ഓസ്ട്രേലിയന്‍ ഓപ്പണിലാണ് വില്യംസ് സഹോദരിമാര്‍ ആദ്യമായി ഏറ്റുമുട്ടുന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ചേച്ചി വീനസ് വിജയിച്ചു. പക്ഷെ പിന്നങ്ങോട്ട് അനിയത്തി സെറീനയുടെ വിജയഗാഥയാണ്. ഏറ്റുമുട്ടിയ 27 മല്‍സരങ്ങളില്‍ സെറീനയ്ക്ക് 16ഉം വീനസിന് 11ഉം വിജയങ്ങള്‍. 14 തവണ ഗ്രാന്‍്സ്ലാം ടൂര്‍ണമെന്റുകളില്‍ ഏറ്റുമുട്ടി. കഴിഞ്ഞ യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് അവസാനം നേര്‍ക്കുനേര്‍ വന്നത്.

ആറ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ അടക്കം 22 ഗ്രാന്‍്സ്ലാം കിരീടങ്ങള്‍ നേടിയ സെറീന വില്യംസിന് കൂടുതല്‍ ഗ്രാന്‍്സ്ലാമെന്ന റെക്കോര്‍ഡില്‍ സ്റ്റെഫി ഗ്രാഫിനെ മറികടക്കുകയാണ് ലക്ഷ്യം.