NewsOnlive.in

പീസ് സ്കൂൾ ഇന്റർനാഷണലിന്റെ കോഴിക്കോട്ടെ ആസ്‌ഥാനത്ത് റെയ്ഡ്

കോഴിക്കോട്: പീസ് സ്കൂൾ ഇന്റർനാഷണലിന്റെ കോഴിക്കോട്ടെ ആസ്‌ഥാനത്ത് പോലീസ് റെയ്ഡ്. നിരവധി രേഖകൾ പിടിച്ചെടുത്തു. അതേസമയം, സ്കൂളിന്റെ എംഡി എം.എം. അക്ബർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

പീസ് എഡ്യുക്കേഷണൽ ഫൗണ്ടേഷന്റെ എല്ലാ സ്കൂളുകളിലും മതവിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങളാണ് പഠിപ്പിക്കുന്നതെന്ന് ആരോപണമുണ്ടായതിനെ തുടർന്നാണ് റെയ്ഡ് നടന്നത്. കേസുമായി ബന്ധപ്പെട്ട് പുസ്തകത്തിന്റെ പ്രസാദകരായ മൂന്നുപേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.