NewsOnlive.in

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം

ഷില്ലോംഗ്: രാജ്യത്തിന്റെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ളാദേശിന്റെ ചില മേഖലകളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.