NewsOnlive.in

ബാര്‍ക്കോഴ കേസ്: വിജിലന്‍സ് കോടതി വിധി അവസാനവാക്കല്ലെന്നു മുഖ്യമന്ത്രി

തൃശൂര്‍: ധനമന്ത്രി കെ.എം. മാണി ബാര്‍ വിഷയത്തില്‍ കോഴ വാങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിജിലന്‍സ് കോടതി വിധി അവസാന വാക്കല്ല. പല മാധ്യമങ്ങളും വിധി തങ്ങളുടെ താല്‍പര്യം അനുസരിച്ചാണു റിപ്പോര്‍ട്ട് ചെയ്തത്. കെ.എം. മാണിയെ ഒരു കാരണവശാലും മന്ത്രിസഭയില്‍ നിന്നും പുറത്താക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ വലിയ ഒരു ജനവിഭാഗത്തിന് അതൃപ്തിയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരിധിക്കപ്പുറത്തേക്കു പോകുവാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.