NewsOnlive.in

കെ.എം. മാണി രാജിവയ്ക്കണമെന്ന് വി.എസ്

തിരുവനന്തപുരം: കെ.എം. മാണി ഇന്നുതന്നെ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടതോടെയാണ് വി.എസിന്റെ പ്രതികരണം. വിജിലന്‍സ് കോടതിക്കു പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഉത്തരവ്. അതിനാല്‍ അദ്ദേഹത്തിനു അഭിമാനബോധമുണ്ടെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും വി.എസ് ആവശ്യപ്പെട്ടു.