NewsOnlive.in

തുടരന്വേഷണ ഉത്തരവ് സ്വഭാവിക നടപടി മാത്രമെന്ന് ചെന്നിത്തല

ആലപ്പുഴ: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്വഭാവിക നടപടി മാത്രമാണെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തുടരന്വേഷണം നിയമപരമായ നടപടി മാത്രമാണ്. അതിലെ ആരെങ്കിലും തെറ്റു ചെയ്തതായി വിലയിരുത്തത് ശരിയല്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. ധാര്‍മികത ഒരോ വ്യക്തിയേയും ആശ്രയിച്ചാണ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നത് വിന്‍സന്‍ എം. പോളിന്റേത് വ്യക്തിപരമായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.