NewsOnlive.in

ബാര്‍ കോഴക്കേസ്: വിധിയെ മാനിക്കുന്നതായി മുസ്ലിം ലീഗ്

കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയെ മാനിക്കുന്നതായി മുസ്ലിം ലീഗ് വ്യക്തമാക്കി. കേസില്‍ തുടരന്വേഷണം നടക്കട്ടേ, ഏതെങ്കിലും കേസിന്റെയോ പരാതിയുടെയോ പേരില്‍ കെ.എം. മാണി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.