NewsOnlive.in

നിയമസഭാ തിരഞ്ഞെടുപ്പിലെ നേതൃത്വം: ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ആര് നയിക്കും എന്നത് സംബന്ധിച്ച് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോള്‍ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ വലിയ കഴമ്പില്ല-യെച്ചൂരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.