NewsOnlive.in

ഉന്നത വിദ്യാഭ്യാസ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രവേശനത്തിന് മെറിറ്റ് മാത്രം മാനദണ്ഡമാക്കണമെന്നും കോടതി നിരീക്ഷിച്ചു. ജസ്റിസുമാരായ ദീപക് മിശ്ര, പി.സി. പന്ത് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ പലവട്ടം നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും മെറിറ്റിനേക്കാള്‍ സംവരണത്തിനു മുന്‍ഗണന ലഭിക്കുന്ന സ്ഥിതിയാണുള്ളതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.